തിരുവോണം ബമ്പര്‍ മന്ത്രി ജി. സുധാകരന് ഇന്നു പ്രകാശനം ചെയ്യും
01:15 AM Jul 18, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പത്തു കോടി രൂപ ഒന്നാം സമ്മാനമുളള തിരുവോണം ബമ്പര്‍ 2018 ഭാഗ്യക്കുറി ടിക്കറ്റ് മന്ത്രി ജി. സുധാകരന് ഇന്നു പ്രകാശനം ചെയ്യും. രാവിലെ 10.30ന് സെക്രട്ടേറിയറ്റ് പി ആര് ചേംബറിലാണ് പ്രകാശനം. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അധ്യക്ഷന്‍ പി. ആര്. ജയപ്രകാശ് ടിക്കറ്റ് ഏറ്റുവാങ്ങും. ഭാഗ്യക്കുറി ഡയറക്ടറുടെ ചുമതലയുളള നികുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്. രാജഗോപാല്‍ പങ്കെടുക്കും.