നീന്തൽ പരിശീലനത്തിനിടെ മരണം: തുടരന്വേഷണത്തിന് ഉത്തരവ്
01:06 AM Jul 17, 2018 | Deepika.com
കൊച്ചി: നീന്തൽ പഠിക്കാൻ പോയ മകൻ ചിറയിൽ മുങ്ങി മരിച്ചെന്ന കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന അച്ഛന്റെ പരാതിയിൽ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശം നൽകി. തിരുവനന്തപുരം മുരുക്കുംപുഴ മുണ്ടക്കൽ കോളനി കാർത്തികഭവനിൽ സുരേഷ് നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ച് തീരുമാനം. 2015 മേയ് രണ്ടിനാണു ഹർജിക്കാരന്റെ മകൻ അഭിജിത് (12) ചിറയിൽ മുങ്ങി മരിച്ചത്.