തിരുവനന്തപുരം: അമേരിക്കൻ പര്യടനത്തിൽനിന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ തിരുവനന്തപുരത്തു മടങ്ങിയെത്തി. നിശ്ചയിച്ചതിലും രണ്ടു ദിവസം നേരത്തെയാണ് അദ്ദേഹം മടങ്ങിയെത്തിയത്. കഴിഞ്ഞ നാലിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിൽ പോയത്.
മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാൽ കഴിഞ്ഞയാഴ്ചത്തെ പതിവു മന്ത്രിസഭായോഗം ഒഴിവാക്കിയിരുന്നു. പകരം ആർക്കും ചുമതല നൽകിയിരുന്നില്ല.
നാളെ പതിവു മന്ത്രിസഭാ യോഗം ചേരും. ഇതിനു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ കാണാൻ ഡൽഹിക്കു പോകും.
മുഖ്യമന്ത്രി അമേരിക്കയിൽനിന്നു മടങ്ങിയെത്തി
01:06 AM Jul 17, 2018 | Deepika.com