തിരുവനന്തപുരം: ശശി തരൂർ എംപിയുടെ "ഹിന്ദു പാക്കിസ്ഥാൻ' പരാമർശത്തിന്റെ പേരിൽ യുവമോർച്ച പ്രവർത്തകർ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നിൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു മുദ്രാവാക്യം വിളികളോടെ ശശി തരൂർ എംപിയുടെ ജിപിഒ ജംഗ്ഷനു സമീപത്തെ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
കരിഓയിൽ ഒഴിച്ച ശേഷം റീത്ത് വയ്ക്കുകയും അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിൽ പാക്കിസ്ഥാൻ ഓഫീസ് എന്ന ഫ്ളക്സ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി എത്തിയപ്പോൾ ശശി തരൂർ ഓഫീസിൽ ഇല്ലായിരുന്നു. എംപിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പത്ത് യുവമോർച്ച പ്രവർത്തകർക്കെതിരെ കന്റോണ്മെന്റ് പോലീസ് കേസെടുത്തു.
"ഹിന്ദു പാക്കിസ്ഥാൻ' പരാമർശം: തരൂരിന്റെ ഓഫീസിനു മുന്നിൽ യുവമോർച്ചയുടെ പ്രതിഷേധം
01:06 AM Jul 17, 2018 | Deepika.com