ഒരാൾ തലശേരിയിൽ പിടിയിൽ
01:06 AM Jul 17, 2018 | Deepika.com
കണ്ണൂർ: അഭിമന്യുവധക്കേസിൽ എസ്ഡിപിഐ പ്രവർത്തകനെ പ്രത്യേക അന്വേഷണ സംഘം തലശേരിയിൽനിന്നു പിടികൂടി. ഗോപാൽപേട്ട സ്വദേശിയെയാണു തലശേരിയിലെ ലോഡ്ജിൽനിന്നു ഞായറാഴ്ച രാത്രി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തലശേരി പോലീസിന്റെ സഹായത്തോടെയാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തലശേരിയിലുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയും എറണാകുളത്തേക്കു കൊണ്ടുപോവുകയും ചെയ്തു.