ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​ന​വു​മാ​യി എ​സ്ഡി​പി​ഐ; നേ​താ​ക്ക​ളെ വി​ട്ട​യ​ച്ച​തോ​ടെ പി​ന്‍​വ​ലി​ച്ചു

01:06 AM Jul 17, 2018 | Deepika.com
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ് ക്ല​​​ബി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തി പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ എ​​​സ്ഡി​​​പി​​​ഐ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് ഫൈ​​​സി ഉ​​ൾ​​പ്പെ​​ടെ ആ​​​റു​​പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​ടു​​ത്തു. മൂ​​ന്നു മ​​ണി​​ക്കൂ​​ർ ചോ​​ദ്യം​​ചെ​​യ്ത​​ശേ​​ഷം ഇ​​വ​​രെ വി​​​ട്ട​​​യ​​​ച്ചു. നേ​​​താ​​​ക്ക​​​ളെ ക​​സ്റ്റ​​​ഡി​​​യി​​​ലെ​​ടു​​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് എ​​​സ്ഡി​​​പി​​​ഐ ഇ​​​ന്നു സം​​​സ്ഥാ​​​ന ഹ​​​ർ​​​ത്താ​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തെ​​ങ്കി​​ലും വി​​​ട്ട​​​യ​​​ച്ച​​​തോ​​ടെ പി​​ൻ​​വ​​ലി​​ച്ചു.

​അ​​​ബ്ദു​​​ൾ മ​​​ജീ​​​ദ് ഫൈ​​​സി​​ക്കു പു​​റ​​മെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​കെ. മ​​​നോ​​​ജ്കു​​​മാ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റോ​​​യി അ​​​റ​​​യ്ക്ക​​​ൽ, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​കെ. ഷൗ​​​ക്ക​​​ത്ത​​​ലി, സ്റ്റേ​​​റ്റ് ക​​​മ്മി​​​റ്റി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഡ്രൈ​​​വ​​​ർ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി സ​​​ക്കീ​​​ർ, വി.​​കെ. ഷൗ​​​ക്ക​​​ത്ത​​​ലി​​​യു​​​ടെ ഡ്രൈ​​​വ​​​ർ വാ​​​ഴ​​​ക്കു​​​ളം സ്വ​​​ദേ​​​ശി റ​​​ഫീ​​​ഖ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണു ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​ടു​​ത്ത​​ത്.


.