മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് സിപിഎം മുൻ ലോക്കൽ സെക്രട്ടറിക്ക് പങ്കെന്ന് കുറ്റപത്രത്തിൽ പരാമർശം.
ശുഹൈബിനെ കൊലപ്പെടുത്താൻ അക്രമി സംഘത്തിന് പണം നൽകിയത് അന്നത്തെ സിപിഎം എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന കെ.പി. പ്രശാന്താണെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. 17 പ്രതികളുള്ള കേസിൽ 16ാം പ്രതിയാണ് പ്രശാന്ത്. എന്നാൽ പ്രശാന്തിനെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
പതിനൊന്നു പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയശേഷം സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നേരിട്ടുള്ള പങ്ക് എടുത്ത് പറഞ്ഞിരിക്കുന്നത്.
സിപിഎം മുൻ ലോക്കല്‍ സെക്രട്ടറിക്ക് പങ്കെന്ന് കുറ്റപത്രം
01:00 AM Jul 17, 2018 | Deepika.com