മറയൂർ: അതിർത്തി പ്രദേശമായ തമിഴ്നാട്ടിലെ തിരുപ്പൂരിലെ പല്ലടത്തിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുപ്പൂരിൽ വസ്ത്ര നിർമാണ യൂണിറ്റ് നടത്തി വരുന്ന സെന്തിലിന്റെ ഭാര്യ ശിവരജ്ഞിനിയാണ് മക്കളായ ശ്രീഹർഷദ്(7) ശ്രീഹർഷി (എട്ട് മാസം) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു തീകത്തിച്ചത്. പുലർച്ചെ നാലോടെ ശിവരജ്ഞിനിയുടെ നിലവിളി കേട്ടാണ് സെന്തിൽ ഉണർന്നത്. തീപടർന്നു കൊണ്ടിരുന്ന ശിവരജ്ഞിനിയെ വെള്ളം ഒഴിച്ചു തീ അണച്ചതോടെ കുഴഞ്ഞു വീഴുകയായിരുന്നു.
പിന്നീട് സമീപവാസികളും സെന്തിലും കൂട്ടികളെ കാണാത്തതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന്റെ മുൻ വശത്തു മണ്ണിനടിയിൽ നിർമിച്ചിട്ടുള്ള വാട്ടർ ടാങ്കിന്റെ അടപ്പ് തുറന്നിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട് നോക്കിയപ്പോഴാണു ടാങ്കിനുള്ളിലെ വെള്ളത്തിൽ കുട്ടികളെ ഇരുവരെയും മരിച്ച നിലയിൽ കത്തെിയത്.
കോയന്പത്തൂർ മെഡിക്കൽ കോളജിൽ എത്തിച്ച ശിവരജ്ഞിനിയിൽനിന്നു മംഗലം പോലീസ് മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ മറ്റാർക്കും പങ്കില്ല എന്നും വീട്ടുവഴക്കിനെ തുടർന്നുണ്ടായ മാനസിക അസ്വാസ്ഥ്യമാണ് സംഭവത്തിനു പ്രേരിപ്പിച്ചതെന്നും ശിവരഞ്ജിനി മൊഴി നൽകി.
പൂവന്തുർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ് ഭർത്താവ് സെന്തിൽ.
മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു
01:00 AM Jul 17, 2018 | Deepika.com