റാന്നി: പെരുനാട് എരുവാറ്റുപുഴയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. പെരുനാട് മാന്‍പാറ താമരശേരിൽ അജിയുടെ മകൻ അർജുൻ അജി (18)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നു എരുവാറ്റുപുഴ യോഗമായാനന്ദ ആശ്രമത്തിനു സമീപമാണ് അപകടം.
ബൈക്ക് ഇന്നോവ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്നു പറയുന്നു. ആന്ധ്രയിൽ നിന്നെത്തിയ തീർഥാടകർ സഞ്ചരിച്ച ഇന്നോവ കാറുമായാണ് ബൈക്കിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അർജുനനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
01:00 AM Jul 17, 2018 | Deepika.com