രാജകുമാരി: കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കോളജ് വിദ്യാർഥി മരിച്ചു. കുരുവിളാസിറ്റി മാന്പതിയിൽ സണ്ണിയുടെ ഏക മകൻ ജുബിൻ (19)ആണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ രാജകുമാരിയിൽ നിന്നു ബൈക്കിൽ കുരുവിളാസിറ്റിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ജുബിൻ. പന്നിയാർ ജംഗ്ഷനിൽ കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന സ്വകാര്യ ബസിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ജുബിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. നാട്ടുകാരും ബസിലെ യാത്രക്കാരും ചേർന്ന് ജുബിനെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകുന്നതിനിടയിൽ മരണം സംഭവിച്ചു. രാജാക്കാട് പോലിസ് മേൽനടപടികൾ സ്വീകരിച്ചു. രാജകുമാരി എൻഎസ്എസ് കോളജിലെ ഒന്നാം വർഷ ഇലക്ട്രോണിക്സ് ബിരുദവിദ്യാർഥിയാണ് ജുബിൻ. മാതാവ് സിസിലി.
ബൈക്ക് സ്വകാര്യ ബസിലിടിച്ചു വിദ്യാർഥി മരിച്ചു
01:00 AM Jul 17, 2018 | Deepika.com