ശബരിമല : ശബരിമല തീർഥാടകനെ പമ്പാനദിയിൽ വീണ് കാണാതായി. ആലപ്പുഴ കനാൽവാർഡ് സന്ധ്യാഭവൻ ഗോപകുമാറി( 31)നെയാണ് കാണാതായത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് സംഭവം. ബലിയിട്ട് മുങ്ങിനിവർന്നപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.
അഗ്നിരക്ഷാ സേനയും പോലീസും അയ്യപ്പസേവാസംഘം പ്രവർത്തകരും തെരച്ചിൽ നടത്തിവരികയാണ്. ഞായറാഴ്ച രാത്രി മുതൽ കനത്ത മഴയാണ്. വെള്ളപ്പൊക്കത്തിൽ പമ്പാ മണൽപ്പുറം കവിഞ്ഞ് ത്രിവേണി പാലം മുങ്ങി.
ശബരിമല തീർഥാടകൻ പന്പയിൽ ഒഴുക്കിൽപ്പെട്ടു
12:49 AM Jul 17, 2018 | Deepika.com