തിരുവല്ല: വരട്ടാറില്‍ മുങ്ങി ഒരാള്‍ മരിച്ചു. കുറ്റൂര്‍ പടിഞ്ഞാറ്റോതറ കല്ലുവെട്ടുകുഴിയില്‍ മനോഹരന്റെ മകന് മനോജ് കുമാറാ(43) ണ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെ ആനയാറിനു സമീപം കുന്നത്തുമണ്ണില്ക്കടവിലെ ചപ്പാത്തില്‍ നിന്നു വീണു മരിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പുയര്‍ന്നതോടെ വരട്ടാറിലും ഞായര്‍ രാത്രി മുതല്‍ ശക്തമായ ഒഴുക്കാണ്.
വെള്ളത്തില്‍ വീണ മനോജിനെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കരയ്ക്കെത്തിച്ച്െ ചെങ്ങന്നൂരിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ: ലേഖ. സംസ്കാരം പിന്നീട്.
വരട്ടാറിൽ മുങ്ങിമരിച്ചു
12:49 AM Jul 17, 2018 | Deepika.com