കോഷന്‍ ഡെപ്പോസിറ്റ് തുക വിതരണം
12:49 AM Jul 17, 2018 | Deepika.com
തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജുകളില്‍ 2010-11, 2011 -12 വരെയുളള കാലയളവില്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക 28 മുതല്‍ 31 വരെ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ കോളജ് തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഈ ദിവസങ്ങളില്‍ 10നും മൂന്നിനും ഇടയില്‍ ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റണം. കൈപ്പറ്റാത്ത വിദ്യാര്‍ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍ക്കാരിലേയ്ക്ക് തിരിച്ചടയ്ക്കും.