പയ്യന്നൂര്‍: ഇന്ത്യയിലും വിദേശത്തുമുള്ള ബ്രോഷറുകളുടെയും പ്രോസ്പെക്ടസുകളുടെയും വിപുലമായ ശേഖരവും കോഴ്സുകളെക്കുറിച്ചുള്ള അറിവുകളും സ്വായത്തമാക്കിയ പയ്യന്നൂരിലെ കെ.എം. ഡേവിഡിന് യുആര്‍എഫ് ലോക റിക്കാർഡ്.
പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ യുആര്‍എഫ് ഏഷ്യന്‍ ജൂറി സുനില്‍ ജോസഫും സി. കൃഷ്ണൻ എംഎല്‍എയും ചേര്‍ന്ന് പുരസ്കാരം സമ്മാനിച്ചു. യുആര്‍എഫ് ഏഷ്യന്‍ റിക്കാർഡ്, ലിംക ബുക്ക് ഓഫ് ഇന്ത്യ റിക്കാർഡ്, ഗോള്‍ഡന്‍ ബുക്ക് ഓഫ് റിക്കാർഡ് എന്നിവയ്ക്കുപുറമെയാണ് ഇപ്പോൾ ലോകറിക്കാർഡും സ്വന്തമാക്കിയിരിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റിക്കാർഡ് കൂടി നേടുന്നതിന് മുന്നോടിയായി ഡേവിഡ് സമാഹരിച്ച 7,534 ബ്രോഷറുകളുടെ പ്രദര്‍ശനവും പയ്യന്നൂർ ബിഇഎം എല്‍പി സ്കൂളിൽ നടന്നു. ചടങ്ങ് സി. കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫാ. ഷിജോ ഏബ്രഹാം അധ്യക്ഷത വഹിച്ചു. വി. നന്ദകുമാര്‍, സി.കെ. രമേശന്, പി.യു. രാജന്, കെ.ടി. സഹദുള്ള, പ്രിന്‍സിപ്പൽ ടി.വി. വിനോദ്, പി.സി. ചന്ദ്രബോസ് എന്നിവർ പ്രസംഗിച്ചു.
ബ്രോഷർ ശേഖരത്തിലൂടെ കെ.എം. ഡേവിഡിന് ലോക റിക്കാർഡ്
02:42 AM Jul 16, 2018 | Deepika.com