ഹരിപ്പാട്: പിതൃസഹോദരി(അപ്പച്ചി)യുടെ സംസ്കാര ചടങ്ങുകള്‍ നടക്കുന്ന സമയത്ത് അനന്തരവളും മരിച്ചു. പള്ളിപ്പാട് വെട്ടുവേനി ചാപ്രായില്‍ കുട്ടിയമ്മ(93)യുടെ സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടക്കുന്ന സമയത്താണ് അനന്തിരവള്‍ അകംകുടി ഉള്ളന്നൂര്‍ ലക്ഷമിക്കുട്ടിയമ്മയും(76) മരിച്ചത്.
ഇരുവരും ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കുട്ടിയമ്മ അവിവാഹിതയാണ്. മോഹിനി, ശിവദാസന്‍, ഷൈലജ, ജലജ, മനോജ് എന്നിവരാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ മക്കള്‍. മരുമക്കള്‍: സജീവന്, ഉഷ, കണ്ണന്, പ്രീതി, പരേതനായ മുരളി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പില്‍ നടക്കും.
പിതൃസഹോദരിയുടെ സംസ്കാര ചടങ്ങുകള്‍ക്കിടെ അനന്തരവളും മരിച്ചു
02:05 AM Jul 16, 2018 | Deepika.com