ഉത്തരവ് പിൻവലിക്കണമെന്ന്
01:51 AM Jul 16, 2018 | Deepika.com
കൊച്ചി: ആയുഷ് വിദ്യാർഥികൾക്ക് ആധുനിക വൈദ്യശാസ്ത്ര വിഷയത്തിൽ പരിശീലനം നൽകുന്നതിനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നു ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ക്യുപിഎംപിഎ) ആവശ്യപ്പെട്ടു. ആരോഗ്യരംഗത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ ഉത്തരവിനെ ശക്തമായി എതിർക്കുമെന്നു പ്രസിഡന്റ് ഡോ. സി.എം. അബൂബക്കർ, ജനറൽ സെക്രട്ടറി ഡോ. പോൾ നോബിൾ എന്നിവർ പറഞ്ഞു.