കോട്ടയം: മാധ്യമങ്ങളുടെ അതിപ്രസരം മൂലം തെറ്റായ വാർത്തകൾ വേഗം പ്രചരിക്കുന്ന ഇക്കാലത്തു സത്യം തിരിച്ചറിയാനും അതുപ്രചരിപ്പിക്കാനും തയാറാകുകയെന്നത് ഏവരുടെയും ഉത്തരവാദിത്വമാണെന്ന് ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപത പാസ്റ്ററൽ കൗണ്‍സിലിന്റെ പ്രഥമ യോഗം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാർ ജോണ്‍ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സഭയുടെ വളർച്ചയ്ക്കായി കൂട്ടായി പ്രവർത്തിക്കാനുള്ള ശുശ്രൂഷാ ദൗത്യമാണ് പാസ്റ്ററൽ കൗണ്‍സിലിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാർ ജോസഫ് പണ്ടാരശേരിൽ, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ.തോമസ് പ്രാലേൽ, ഡോ.ജോസ് ജെയിംസ് എന്നിവർ പ്രസംഗിച്ചു.
വാർത്തകളിൽ തിരിച്ചറിവുണ്ടാകണം: മാർ മാത്യു മൂലക്കാട്ട്
12:55 AM Jul 15, 2018 | Deepika.com