ഫാ. തോമസ് പ്രാലേലും ഡോ. ജോസ് ജയിംസും സെക്രട്ടറിമാർ
12:55 AM Jul 15, 2018 | Deepika.com
കോട്ടയം: കോട്ടയം അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറിമാരായി ഫാ. തോമസ് പ്രാലേൽ, ഡോ. ജോസ് ജയിംസ് പന്നിവേലിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വൈദിക സെക്രട്ടറിയായ ഫാ. തോമസ് പ്രാലേൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന വികാരിയും അൽമായ സെക്രട്ടറി ഡോ. ജോസ് ജെയിംസ് പന്നിവേലിൽ എസ്എച്ച് മൗണ്ട് ഇടവകാംഗവും അതിരൂപതാ എഡ്യുക്കേഷൻ കമ്മീഷൻ ചെയർമാനുമാണ്.