വെളിവാകുന്നത് പോലീസിന്റെ നിഷ്ക്രിയത്വമെന്ന് എഐഎസ്എഫ്
12:55 AM Jul 15, 2018 | Deepika.com
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥി നേതാവ് അഭിമന്യുവിനെ കാന്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയിട്ട് 12 ദിവസം പിന്നിടുന്പോഴും കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതു പോലീസിന്റെ നിഷ്ക്രിയത്വമാണു വ്യക്തമാക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.