ഗുരുവായൂർ: ജ്യോതിദാസിന്റെ 12 മണിക്കൂർ നീണ്ട സോപാനസംഗീതത്തിന് ഏഷ്യൻ റിക്കാർഡ്. ഗുരുവായൂർ ദേവസ്വത്തിന്റെ വൈജയന്തി കോംപ്ലക്സിൽ ഇന്നലെ വൈകുന്നേരം 7.05ന് കച്ചേരി അവസാനിപ്പിച്ചതോടെ സോപാനസംഗീതത്തിൽ ഏഷ്യൻ റിക്കാർഡിൽ എത്തുന്ന ആദ്യ കലാകാരനായി ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയത്തിൽ അധ്യാപകൻ കൂടിയായ ജ്യോതിദാസ്.
ഗുരു ജനാർദനൻ നെടുങ്ങാടി തെളിച്ച ദീപസ്തംഭത്തിനു മുന്നിൽ ദക്ഷിണ നൽകിയശേഷം ശനിയാഴ്ച രാവിലെ 6.55നാണ് ജ്യോതിദാസ് സോപാനസംഗീതം ആലപിച്ചുതുടങ്ങിയത്.
ഗുരുവായൂർ തിരുവെങ്കിടം കൂടത്തിങ്കൽ വിജയലക്ഷമിയുടേയും പരേതനായ പി. ശിവരാമൻ നായരുടേയും മകനാണ്. മിനിയാണ് ഭാര്യ. ആര്യ, കൃഷ്ണറാം എന്നിവർ മക്കളാണ്.
ഏഷ്യൻ റിക്കാർഡിൽ സോപാനസംഗീതം
12:55 AM Jul 15, 2018 | Deepika.com