ലാ​ലി​ഗ ഫുട്ബോൾ: ടി​ക്ക​റ്റ് വി​ല്​പ​ന പു​രോ​ഗമിക്കുന്നു

12:41 AM Jul 15, 2018 | Deepika.com
കൊ​​​ച്ചി: ഇ​​​താ​​​ദ്യ​​​മാ​​​യി രാ​​​ജ്യ​​​ത്തെ​​​ത്തു​​​ന്ന ലാ​​​ലി​​ഗ വേ​​​ൾ​​​ഡ് ഫു​​ട്ബോ​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന്‍റെ ടി​​​ക്ക​​​റ്റ് വി​​​ല്​​​പ​​​ന പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്നു.

കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നൊ​​​പ്പം ലാ​​​ലി​​​ഗ ടീ​​​മാ​​​യ ജി​​​റോ​​​ണ എ​​​ഫ്സി, ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ലീ​​​ഗി​​​ലെ (എ ​​​ലീ​​​ഗ്) ടീ​​​മാ​​​യ മെ​​​ൽ​​​ബ​​​ൽ സി​​​റ്റി എ​​​ഫ്സി എ​​​ന്നി​​​വ​​​രാ​​​ണ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​മാ​​​ണ് ലാ​​​ലി​​ഗ വേ​​​ൾ​​​ഡി​​​ന് വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന​​​ത്. ഈ ​​​മാ​​​സം 24 മു​​​ത​​​ൽ 27 വ​​​രെ​​​യാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ.

24ന് ​​​ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യെ നേ​​​രി​​​ടും. 27ന് ​​​ജി​​​റോ​​​ണ എ​​​ഫ്സി​​​യും മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും ത​​​മ്മി​​​ലാ​​​ണ് മ​​​ത്സ​​​രം. 28ന് ​​​കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ്-​​​ജി​​​റോ​​​ണ മ​​​ത്സ​​​ര​​​ത്തോ​​​ടെ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് സ​​​മാ​​​പി​​​ക്കും.

പേ​​​ടി​​​എം വ​​​ഴി​​​യും insider.in എ​​​ന്ന വെ​​​ബ്സൈ​​​റ്റു വ​​​ഴി​​​യു​​​മാ​​​ണ് ടി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ക. 275, 390, 490, 775, 2000 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ.