തിരുവനന്തപുരം: പ്രഫ. ജോസഫ് മുണ്ടശേരി ഫൗണ്ടേഷന്റെ സാഹിത്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ മുണ്ടശേരി പുരസ്കാരത്തിനു ഡോ.പുതുശേരി രാമചന്ദ്രനെ തെരഞ്ഞെടുത്തു. അന്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
യുവസാഹിത്യകാരനുള്ള പുരസ്കാരത്തിനു ദൈവത്തിന്റെ മനസ് പ്രപഞ്ചം ജീവൻ അന്വേഷണം എന്ന കൃതി രചിച്ച സാബു ജോസിനെ തെരഞ്ഞെടുത്തു. പതിനായിരം രൂപയും ഫലകവുമാണ് പുരസ്കാരം.
17 ന് വൈകുന്നേരം അഞ്ചിന് തൈക്കാട് ഭാരത് ഭവനിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി എ.കെ. ബാലൻ പുരസ്കാരങ്ങൾ വിതരണംചെയ്യും.
പത്രസമ്മേളനത്തിൽ പെരുന്പുഴ ഗോപാലകൃഷ്ണൻ, പ്രഫ കെ.എൻ. ഗംഗാധരൻ, പി.എൻ. ബാലകൃഷ്ണൻ, പ്രഫ. വി.എൻ. മുരളി, ഡോ.എസ്. രാജശേഖരൻ എന്നിവർ പങ്കെടുത്തു.
മുണ്ടശേരി പുരസ്കാരം പുതുശേരി രാമചന്ദ്രന്
12:21 AM Jul 15, 2018 | Deepika.com