കൊച്ചി: ലോകസന്പർക്ക മാധ്യമദിനാഘോഷവും കെസിബിസി അവാർഡ് സമർപ്പണവും പാലാരിവട്ടം പിഒസിയിൽ ഇന്നു വൈകുന്നേരം അഞ്ചിന് നടക്കും.
സാഹിത്യ-മാധ്യമ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ലിസി, ടിനി ടോം, റോണി റാഫേൽ, റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ എന്നിവർക്ക് അവാർഡുകളും ഷെവ. പ്രഫസർ ഏബ്രഹാം അറക്കൽ, ദീപിക മുൻ ചീഫ് എഡിറ്റർ ഫാ. അലക്സാണ്ടർ പൈകട, രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടർ മോണ്‍. മാത്യു എം. ചാലിൽ, സോളമൻ ജോസഫ് എന്നിവർക്ക് ഗുരുപൂജ പുരസ്കാരങ്ങളും ഇന്നസെന്റ് എംപി സമ്മാനിക്കും.
കെസിബിസി മാധ്യമകമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മാധ്യമകമ്മീഷൻ വൈസ് ചെയർമാനും ഇരിങ്ങാലക്കുട രൂപതാധ്യക്ഷനുമായ ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷതവഹിക്കും. സമ്മേളനാനന്തരം റോണിയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യം.
കെസിബിസി അവാർഡ് ദാനവും മാധ്യമദിനാഘോഷവും ഇന്ന്
12:21 AM Jul 15, 2018 | Deepika.com