അടിമാലി: അടിമാലി മേഖലയിൽ ഇന്നലെ പനിബാധിച്ച് ആദിവാസി യുവതിയടക്കം രണ്ടു പേർ മരിച്ചു. വെള്ളത്തൂവൽ മാങ്കടവ് തുണ്ടുതുരത്തേൽ അനിൽകുമാറിന്റെ ഭാര്യ ബിന്ദു(40), പ്ലാമലകുടി ആദിവാസി കോളനിയിലെ ചെല്ലന്റെ ഭാര്യ സീതമ്മാൾ(58) എന്നിവരാണ് മരിച്ചത്.
ബിന്ദു ഏതാനും ദിവസമായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. അസുഖം കുറയാതെ വന്നതോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഇന്നലെ രാവിലെ വാഹനത്തിൽ കൊണ്ടുവരുംവഴിയാണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുന്പോൾ യുവതി മരിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സീതമ്മാളെ പനിബാധിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉടൻതന്നെ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ, കോട്ടയത്ത് എത്തുംമുൻപേ ഈ യുവതിയും മരിച്ചു.ബിന്ദുവിന്റെ സംസ്കാരം ഇന്നുരാവിലെ പത്തിനു വീട്ടുവളപ്പിൽ നടത്തും. മക്കൾ: അനന്തകൃഷ്ണൻ, അനന്തപത്മനാഭൻ. സീതമ്മാളിന്റെ സംസ്കാരം ഇന്നു പ്ലാമലകുടിയിൽ നടക്കും.
മക്കൾ: പരശുരാമൻ, മുത്തമ്മാൾ. ഇതോടെ ഒരു മാസത്തിനിടയിൽ ഹൈറേഞ്ച് മേഖലയിൽ പനിബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
അടിമാലിയിൽ പനി ബാധിച്ചു രണ്ടു പേർ മരിച്ചു
12:10 AM Jul 15, 2018 | Deepika.com