കൊച്ചി: ബഹുരാഷ്ട്ര കുത്തക മരുന്നു കന്പനികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈറോളജി ലാബ് തോന്നയ്ക്കലിൽ സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്നു കോണ്ഗ്രസ് രാഷ്്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാൻ.
അമേരിക്കൻ സ്വകാര്യ മരുന്നു കന്പനികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സംഘടനകളുടെ സഹായത്തോടെ സംസ്ഥാനത്തു റിസർച്ച് സെന്ററുകൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന് ആപത്താണെന്നും ബെന്നി ബെഹനാൻ പത്രക്കുറിപ്പിൽ പറഞ്ഞു.
കുത്തകകളുടെ സഹായത്തിൽ വൈറോളജി ലാബ് സ്ഥാപിക്കുന്നത് ആപത്തെന്ന്
12:10 AM Jul 15, 2018 | Deepika.com