ഒറ്റപ്പാലം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ഒറ്റപ്പാലം സബ് കളക്ടർ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയായി. വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർ മുഖേന മനുഷ്യാവകാശ കമ്മീഷനു നല്‍കാനാണ് തീരുമാനം.
കേസ് അന്വേഷിച്ച പോലീസിന്റെ പ്രത്യേക സംഘത്തിനും ആദ്യം മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനും നല്കിയ അതേമൊഴി തന്നെയാണ് എല്ലാവരും സബ് കളക്ടർ ജെറോമിക് ജോർജിനും നല്‍കിയതെന്നാണ് സൂചന.
കഴിഞ്ഞ ഫെബ്രുവരി 22നാണ് മുക്കാലിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് ചിണ്ടക്കി ഉൗരിലെ മധു (27) കൊല്ലപ്പെട്ടത്.
മധു കേസ്: മജിസ്റ്റീരിയൽ അന്വേഷണം പൂർത്തിയായി
01:43 AM Jul 13, 2018 | Deepika.com