ആലുവ: കൊച്ചി മെട്രോ ആലുവ സ്റ്റേഷനിലെ വനിത പോലീസിന് സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് പെരുങ്കളം ഷാലിമാർ മൻസിൽ സിദ്ദിഖ് ഷിഹാബുദ്ദീനാ(26)ണ് പോലീസിന്റെ പിടിയിലായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ കാട്ടാക്കട പോലീസ് പിടികൂടിയ പ്രതിയെ ആലുവ പോലീസിനു കൈമാറുകയായിരുന്നു. കിംഗ്സ്, റോയൽസ്, എകെസിഎച്ച് ഹാക്കേഴ്സ് എന്നീ പേരിലുള്ള ഫേസ് ബുക്ക് കൂട്ടായ്മകൾ സ്ത്രീകളെ ലക്ഷ്യംവച്ച് പ്രവർത്തിക്കുകയാണെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയുടെ ഫേസ്ബുക്കിൽ സുഹൃത്ത് കമന്റ് ഇട്ടിരുന്നു. ഇതിനെത്തുടർന്ന് പരാതിക്കാരിയുടെ ചിത്രത്തോടൊപ്പം പ്രതി അശ്ലീല സന്ദേശങ്ങളും പ്രചരിപ്പിക്കുകയായിരുന്നു.
വനിതാ പോലീസിന് അശ്ലീല സന്ദേശം അയച്ചയാൾ പിടിയിൽ
01:31 AM Jul 13, 2018 | Deepika.com