കോൺഗ്രസിന് പഠനകേന്ദ്രം
01:31 AM Jul 13, 2018 | Deepika.com
കണ്ണൂർ: പാർട്ടിയിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനും മികച്ച പൊതുപ്രവർത്തകരെ വാർത്തെടുക്കുന്നതിനുമായി കണ്ണൂരിൽ കോൺഗ്രസിന്റെ പഠനകേന്ദ്രം. തലശേരി കേന്ദ്രീകരിച്ചാണ് പഠനകേന്ദ്രത്തിന്റെ പ്രവർത്തനം. പതിവുരീതികളിൽനിന്നു വ്യത്യസ്തമായി അതീവരഹസ്യമായി ആരംഭിച്ച പഠനകേന്ദ്രം രണ്ടാംഘട്ട പ്രവർത്തനത്തിലേക്ക് പ്രവേശിച്ചു.