പരിയാരം: ജലന്ധര്‍ ബിഷപ്പിനെതിരേ കന്യാസ്ത്രീ ഉന്നയിച്ച പരാതികള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിയാരത്തെ രണ്ടു കോണ്‍വെന്റുകളില്‍ പരിശോധനയും തെളിവെടുപ്പും നടത്തി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഇവര്‍ പരിയാരത്ത് എത്തിയത്. സന്ദര്‍ശക ഡയറിയും പോലീസ് പരിശോധിച്ചു. ബിഷപ് നാലു തവണ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നുവെങ്കിലും രാത്രി തങ്ങിയിട്ടില്ലെന്നു വ്യക്തമായതായി ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു.
പരിയാരത്തെ രണ്ടു കോൺവെന്റുകളിൽ പരിശോധന
01:13 AM Jul 13, 2018 | Deepika.com