കൊച്ചി: പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ സംഘടനകളെ നിരോധനം കൊണ്ടുമാത്രം നേരിടാനാവില്ലെന്ന് എളമരം കരിം എംപി.
ഇവരുടെ ക്രിമിനൽ നടപടികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം രാഷ്ട്രീയ പരിഹാരവുമാണ് വേണ്ടതെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ വർഗീയതയ്ക്കെതിരേ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തണം. ഒളിച്ചിരുന്ന് ഒരാളെ കുത്തിക്കൊല്ലുന്നത് ഭീരുത്വമാണ്. ഇങ്ങനെ ഭീതിയുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അഭിമന്യു വധം വളരെ ഗൗരവമായി പോലീസ് അന്വേഷിക്കുന്നുണ്ട്.എസ്എഫ്ഐയെപ്പറ്റിയുള്ള സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പരാമർശം പാർട്ടി നയമല്ലെന്ന് അവരുടെ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിട്ടുള്ളതാണെന്നും എളമരം പറഞ്ഞു.
പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നിരോധനം കൊണ്ടുമാത്രം നേരിടാനാവില്ലെന്ന് എളമരം
12:11 AM Jul 13, 2018 | Deepika.com