കോട്ടയം: ആതുരാശ്രമം മഠാധിപതിയും കുറിച്ചി ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതി മെഡിക്കൽ കോളജിന്റെ സ്ഥാപകനുമായിരുന്ന സ്വാമി ആതുരദാസിന്റെ പേരിൽ കേരള ഹോമിയോ ശാസ്ത്രവേദി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ഡോ. സുശാന്ത് സി. ചെമ്മനാട്ടിൽ അർഹനായി. കോഴിക്കോട് രാമനാട്ടുകര മിൻഹാൻസ് ഹോമിയോപ്പതി ഡയറക്ടർ ആണ് ഡോ. സുശാന്ത്. 21000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
സൗജന്യ ചികിത്സ ഉൾപ്പെടെയുള്ള ആതുരസേവനരംഗത്തെ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡ്. ഓഗസ്റ്റ് 19 നു കോഴിക്കോട് മാവൂർ റോഡിലുള്ള എമറാൾഡ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
സ്വാമി ആതുരദാസ് അവാർഡ് ഡോ. സുശാന്തിന്
12:11 AM Jul 13, 2018 | Deepika.com