കൊച്ചി: ക്രിസ്തുവിന്റെ പ്രകാശം അസംഘടിതരും പാർശ്വവത്കരിക്കപ്പെട്ടവരുമായ തൊഴിലാളികൾക്കു പകർന്നുകൊടുക്കേണ്ടത് കത്തോലിക്കാ സഭയുടെ ദൗത്യമാണെന്നു കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ഡോ. അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റിന്റെ രൂപത ഡയറക്ടർമാരുടെ സംസ്ഥാനതല സമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. വർഗീസ് വള്ളിക്കാട്ട്, കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ, തോമസ് കുരിശിങ്കൽ, ജോസ് ഊക്കൻ എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ജോസഫ് ജൂഡ്, ജോയ് ഗോതുരുത്ത്, സെബാസ്റ്റ്യൻ പാലന്പറന്പിൽ എന്നിവർ വിഷയാവതരണം നടത്തി.
കേരള ലേബർ മൂവ്മെന്റ് രൂപത ഡയറക്ടേഴ്സ് സമ്മേളനം
12:11 AM Jul 13, 2018 | Deepika.com