ഇസ്ലാം മതം സ്വീകരിച്ചവരുടെ അംഗീകാരത്തിനു പ്രത്യേക അഥോറിറ്റി: ചട്ടം മൂന്നു മാസത്തിനകം
11:56 PM Jul 12, 2018 | Deepika.com
കൊച്ചി: ഇസ്ലാം മതം സ്വീകരിച്ചവർക്ക് മതം മാറിയതു സംബന്ധിച്ച ആധികാരിക രേഖയും അംഗീകാരവും നൽകാൻ പ്രത്യേക അഥോറിറ്റിക്ക് രൂപം നൽകുന്ന ചട്ടം മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതു രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് ഹർജി തീർപ്പാക്കി. 1937ലെ മുസ്ലിം വ്യക്തി നിയമത്തിലെ (ശരിഅത്ത്) നാലാം വകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് പ്രത്യേക അഥോറിറ്റിയുണ്ടാക്കുന്ന കാര്യം പറയുന്നത്.