കൊച്ചി: കേരള ലത്തീൻ കത്തോലിക്കാ സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി ആലപ്പുഴ രൂപതാംഗം ഫാ. സെബാസ്റ്റ്യൻ മിൽട്ടണ്‍ കളപ്പുരയ്ക്കലിനെ നിയമിച്ചു. ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ നിയമന ഉത്തരവ് കൈമാറി.
ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത് സ്ഥലംമാറിപ്പോകുന്ന ഒഴിവിലാണു നിയമനം. ഫോർട്ടുകൊച്ചി വെളി സെന്റ് ജോസഫ്സ് പള്ളി വികാരിയാണ് ഫാ. സെബാസ്റ്റ്യൻ.
ഫാ. ജോസഫ് അലോഷ്യസ് മാളിയേക്കലിനെ (കൊച്ചി) അസോസിയേറ്റ് മാനേജിംഗ് എഡിറ്ററായും ഫാ. അനിൽ ആന്റണി തെരുവിലിനെ (വരാപ്പുഴ) അസിസ്റ്റന്റ് മാനേജിംഗ് എഡിറ്ററായും നിയമിച്ചിട്ടുണ്ട്. സിബി ജോയി യെ (വരാപ്പുഴ) കോ-ഓർഡിനേറ്റർ/ഓഫീസ് ഇൻചാർജായി നിയമിച്ചു.
യോഗത്തിൽ കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറന്പിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജീവനാദം ചീഫ് എഡിറ്റർ ജെക്കോബി, ഫാ. ആന്റണി വിബിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.
ഫാ. സെബാസ്റ്റ്യൻ മിൽട്ടണ്‍ ജീവനാദം മാനേജിംഗ് എഡിറ്റർ
11:56 PM Jul 12, 2018 | Deepika.com