കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് ഇരട്ടിയാകുമെന്ന പത്രവാർത്ത അടിസ്ഥാനരഹിതമാണെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.എം. അബൂബക്കർ പറഞ്ഞു.
അങ്ങനെയൊരു തീരുമാനം സ്വകാര്യ മാനേജ്മെന്റുകൾ എടുത്തിട്ടില്ല. നഴ്സുമാർക്ക് മിനിമം വേജസ് നടപ്പാക്കുന്പോൾ ആനുപാതികമായ വർധന വരുത്താൻ നിർബന്ധിതരാകുമെന്നത് വാസ്തവമാണ്. എങ്കിലും അമിതവർധന ഉണ്ടാകുമെന്നു പ്രചരിപ്പിക്കുന്നത് സ്വകാര്യ ആശുപത്രിക്കൾക്കെതിരേ തെറ്റായസന്ദേശം നൽകുന്നതിന് ഇടവരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
"ചികിത്സാച്ചെലവ് ഇരട്ടിയാകുമെന്ന വാർത്ത അടിസ്ഥാനരഹിതം'
01:18 AM Jul 10, 2018 | Deepika.com