കോഴിക്കോട്: ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) ജൂലൈ 20 മുതല്‍ അനിശ്ചിതകാല ലോറി പണിമുടക്ക് നടത്തുന്നു.
ജൂലൈ 10 മുതല്‍ ട്രാന്‍സ്പോര്‍ട്ട് ബുക്കിംഗ് നിര്‍ത്തിവയ്ക്കും. ലോറി ഉടമകള്‍, ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി, തൊഴിലാളികള്‍ ഉള്‍പ്പെടെ ചരക്ക്ഗതാഗതവുമായി ബന്ധപ്പെട്ടുള്ളവര്‍ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനെ പിന്തുണയ്ക്കും. ലോറി, മിനിലോറി, ടിപ്പര്‍, കണ്ടെയ്നര്‍, എല്‍പിജി ഉത്പന്നങ്ങള്‍ കൊണ്ടുപോവുന്ന ടാങ്കർ തുടങ്ങിയവയും പണിമുടക്കുമെന്ന് ലോറി ഓണേഴ്സ് വെല്ഫെയര്ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു.
അഖിലേന്ത്യാ ലോറി പണിമുടക്ക് 20 മുതല്‍
12:51 AM Jun 26, 2018 | Deepika.com