കാർഷിക കടാശ്വാസ കമ്മീഷൻ പുനഃസംഘടിപ്പിച്ചു
12:51 AM Jun 26, 2018 | Deepika.com
തിരുവനന്തപുരം: റിട്ടയേർഡ് ജസ്റ്റീസ് എം. ശശിധരൻ നമ്പ്യാർ ചെയർമാനായി സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവായി. ചെയർമാൻ ഉൾപ്പെടെ ഏഴംഗങ്ങളാണ് കമ്മീഷനിലുള്ളത്. എസ്. ജനാർദനൻ (കാർഷിക മേഖലയിലെ വിദഗ്ധൻ), വി. ചാമുണ്ണി ( കർഷക പ്രതിനിധി, പാലക്കാട്), മുൻ എംഎൽഎ എ.കെ. ചന്ദ്രൻ (കർഷക പ്രതിനിധി തൃശൂർ), എം.ഒ. ജോണ് (കർഷക പ്രതിനിധി എറണാകുളം), മുൻ എംഎൽഎ കെ.ആർ. ചന്ദ്രമോഹൻ (സഹകാരികളുടെ പ്രതിനിധി), എന്നിവരാണ് മറ്റ് അംഗങ്ങൾ. നിലവിലുണ്ടായിരുന്ന കമ്മീഷന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പുനഃസംഘടന നടന്നത്.