തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 21 വയസിൽനിന്ന് 23 ആയി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്ന കേരള അബ്കാരി ഭേദഗതി ബിൽ നിയമസഭ പാസാക്കി.
കള്ളിൽ സ്റ്റാർച്ച് കലർത്തി വിൽക്കുന്നത് അബ്കാരി ആക്ട് പ്രകാരം അഞ്ച് വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു. ഈ ശിക്ഷ ലഘൂകരിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം കള്ളിൽ സ്റ്റാർച്ച് കലർത്തിയാലുള്ള പിഴ 25,000 രൂപയാണ്. ഇതിനു പുറമെ ശിക്ഷ അഞ്ചു വർഷത്തിൽ നിന്നും ആറു മാസമാക്കി കുറയ്ക്കുകയും ചെയ്തു.
മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23, ബിൽ നിയമസഭ പാസാക്കി
12:51 AM Jun 26, 2018 | Deepika.com