കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം ഇന്നു കൊച്ചിയിൽ നടക്കും. സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11.30 നു നടക്കുന്ന സമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിക്കും. സമിതി സംസ്ഥാന ചെയർമാൻ ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്റണി, വൈ.രാജു, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, ഫാ. പോൾ കാരാച്ചിറ തുടങ്ങിയവർ പ്രസംഗിക്കും.
കെസിബിസി മദ്യവിരുദ്ധ സമിതി ലഹരിവിരുദ്ധ ദിനാചരണം ഇന്ന്
12:20 AM Jun 26, 2018 | Deepika.com