തിരുവനന്തപുരം: സ്പീക്കറുടെയും നിയമസഭാ സെക്രട്ടേറിയറ്റിന്റെയും സാമ്പത്തികാധികാരത്തിൻ കടന്നുകയറ്റം നടത്തിയ ധനവകുപ്പിനെതിരേ സ്പീക്കറുടെ റൂളിംഗ്. സ്പീക്കറുടെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളിലും നിയമസഭയിൽനിന്നു തുടർനടപടികൾക്കായി അയയ്ക്കുന്ന ഫയലുകളിലും ധനവകുപ്പിലെ ഉദ്യോഗസ്ഥർ അനാവശ്യ പരാമർശം നടത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് അസന്ദിഗ്ധമായി അറിയിക്കുന്നതായി സ്പീക്കർ പി. ശ്രീരമാകൃഷ്ണന്റെ റൂളിംഗിൽ പറയുന്നു.
ഏതു ചട്ടത്തിന്റെ അഥവാ ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണു വിയോജനം രേഖപ്പെടുത്തിയതെന്നു വ്യക്തമാക്കുന്നില്ല. ഉദ്യോഗസ്ഥൻ തന്റെ പേരും ഒൗദ്യോഗിക പദവിയും ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. ഫയലുകൾ പ്രോസസ് ചെയ്യുമ്പോൾ പാലിക്കേണ്ട ഓഫീസ് നടപടി ക്രമത്തിന്റെ കടുത്ത ലംഘനമാണു നടപടി. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഫയലുകൾ എത്ര ലാഘവത്തോടെയാണു ധനവകുപ്പിലെ ചില ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നടപടി.
ധനവകുപ്പിനെതിരേ സ്പീക്കറുടെ റൂളിംഗ്
12:04 AM Jun 26, 2018 | Deepika.com