പി.എൻ. നരേന്ദ്രനാഥൻ നായർ വീണ്ടും എൻഎസ്എസ് പ്രസിഡന്റ്
12:04 AM Jun 26, 2018 | Deepika.com
ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റി പ്രസിഡന്റായി പി.എൻ.നരേന്ദ്രനാഥൻ നായർ മൂന്നാംതവണയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ പെരുന്നയിൽ നടന്ന ബജറ്റ് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടയേർഡ് ജില്ലാ ജഡ്ജിയായ ഇദ്ദേഹം 2012മുതൽ തുടർച്ചയായി പ്രസിഡന്റാണ്.