തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി കേരളത്തിന്റെ അഭിമാനമായവര്‍ക്ക് മികച്ച പരിശീലനം നല്കിയ സിവില്‍ സര്‍വീസ് അക്കാഡമിയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുനിന്ന് 51 പേരാണ് സിവില്‍ സര്‍വീസിന് അര്‍ഹരായത്. ഈ വര്‍ഷം അത് 36 പേരായി ചുരുങ്ങി. എങ്കിലും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. മത്സരാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ പരിശീലനം നല്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് അക്കാഡമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉഷടൈറ്റസ്, സിവില്‍ സര്‍വീസ് അക്കാദഡമി മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി ബാബു പോള്‍, ഡയറക്ടര്‍ പി.അനിത ദമയന്തി, സീനിയര്‍ ഫാക്കല്‍റ്റി മെമ്പര്‍ പ്രഫ. ടി. നന്ദകുമാരന്, അക്കാഡമി ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ഗംഗാധരന് നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാഡമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തും: മുഖ്യമന്ത്രി
12:04 AM Jun 26, 2018 | Deepika.com