തിരുവനന്തപുരം: കേരളത്തോടു കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ബിജെപി സര്‍ക്കാരും കടുത്ത രാഷ്ട്രീയ വിദ്വേഷം മനസില്‍വച്ച് സംസ്ഥാനത്തോട് ചിറ്റമ്മ നയമാണു കാണിക്കുന്നത്.
സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവസരം നല്‍കാത്തത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. മുമ്പ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെയൊരു നിഷേധാത്മക സമീപനം സ്വീകരിച്ചിട്ടില്ല. സംതൃപ്തമായ സംസ്ഥാനം, ശക്തമായ കേന്ദ്രം എന്നതാണ് നമ്മുടെ ഫെഡറല്‍ വ്യവസ്ഥയുടെ അന്തഃസത്ത. അതുപോലും പ്രധാനമന്ത്രി മുഖവിലയ്ക്കെടുക്കുന്നില്ല.
സംസ്ഥാനത്ത് സര്‍വകക്ഷി യോഗം ചേര്‍ന്ന് തീരുമാനിച്ചത് അനുസരിച്ചുള്ള നിവേദനം നല്കാന് ശ്രമിച്ച സര്‍വകക്ഷി സംഘത്തെ കാണാനും നേരത്തെ പ്രധാനമന്ത്രി തയാറായില്ല. അതിന്റെ തുടര്‍ച്ചയായി പല തവണ മുഖ്യമന്ത്രിക്കു കൂടിക്കാഴ്ച നിഷേധിച്ചു.
രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കേരളത്തിലെ ജനങ്ങളെയാകെ ക്രൂശിക്കാന്‍ ഇതു സാമന്ത ഭരണമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മനസിലാക്കണം. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് ് എ.വിജയരാഘവന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം അവസാനിപ്പിക്കണം: എല്‍ഡിഎഫ്
01:55 AM Jun 25, 2018 | Deepika.com