പാളം കടക്കവേ ട്രെയിൻതട്ടി മൂന്നുവയസുകാരൻ മരിച്ചു
01:08 AM Jun 25, 2018 | Deepika.com
കാസർഗോഡ്: സഹോദരനോടൊപ്പം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ മൂന്നുവയസുകാരൻ ട്രെയിൻതട്ടി മരിച്ചു. മൊഗ്രാൽ കൊപ്പളത്തെ സിദ്ദിഖ്-ആയിഷ ദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ട്രാക്കിന് മറുവശത്തു താമസിക്കുന്ന ഉമ്മയുടെ തറവാട്ടുവീട്ടിൽ പോകുകയായിരുന്നു ബിലാലും അഞ്ചുവയസുകാരനായ ജ്യേഷ്ഠൻ ഇസ്മയിലും. ഇരുവരും ട്രെയിൻ വരുന്നത് ശ്രദ്ധിച്ചില്ല. ഇസ്മായിൽ ആദ്യം ട്രാക്ക് മുറിച്ചുകടന്നു. എന്നാൽ പിന്നാലെയുണ്ടായിരുന്ന ബിലാലിനെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.