പന്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
01:08 AM Jun 25, 2018 | Deepika.com
കോഴഞ്ചേരി: പന്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കിടങ്ങന്നൂർ നാൽക്കാലിക്കൽ നികരുപുരയിടത്തിൽ സോണി ജോണിനെയാണ് (20)കാണാതായത്. ഇന്നലെ രാത്രി ഏഴോടെ ആറന്മുള സത്രക്കടവിലാണ് സംഭവം. സത്രക്കടവിലുണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം രാത്രിയിൽ തെരച്ചിൽ ആരംഭിച്ചു.