കോട്ടയം: മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ സ്വകാര്യ ബസ് കണ്ടക്്ടർ മുങ്ങിമരിച്ചു. വടവാതൂർ പുതുവക്കരോട്ട് അപ്പുക്കുട്ടൻ നായരുടെ മകൻ കെ.എ. ബിനോ (40)ആണ് മരിച്ചത്. മീനന്തറയാറ്റിലെ വടവാതൂർ ശാസ്താം കടവിൽ ഇന്നലെ വൈകുന്നേരത്തോടെയാണു അപകടമുണ്ടായത്.
കുളിക്കാനിറങ്ങിയ ബിനോ നീന്തുന്നതിനിടയിൽ കൈകുഴഞ്ഞ് മുങ്ങിത്താഴുകയായിരുന്നു. ബിനോയെ കാണാതെ വന്നതോടെ കൂടെയുണ്ടായിരുന്നവർ ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. അമ്മ: വസുമതിയമ്മ. സഹോദരൻ ബിനു. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ.
മീനന്തറയാറ്റിൽ ബസ് കണ്ടക്്ടർ മുങ്ങിമരിച്ചു
01:08 AM Jun 25, 2018 | Deepika.com