നെടുമ്പാശേരി: ഇന്ത്യൻ ഓയിൽ കോർപറേഷൻ സംഘടിപ്പിക്കുന്ന എക്സ്ട്രാ പ്രീമിയം സോക്കർ മാനിയ മെഗാ ഫുട്ബോളിനു തുടക്കമായി. ഉദ്ഘാടനം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഐ.എം. വിജയൻ നിർവഹിച്ചു. ഐഒസി സംസ്ഥാന മേധാവി പി.എസ്. മണി, ജനറൽ മാനേജർ നവീൻ ചരൺ എന്നിവർ പങ്കെടുത്തു.
400 രൂപയ്ക്ക് എക്സ്ട്രാ പ്രീമിയം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും, 1000 രൂപയ്ക്ക് എക്സ്ട്രാ പ്രീമിയം നിറയ്ക്കുന്ന നാലുചക്ര വാഹനങ്ങൾക്കും സോക്കർ മാനിയയിൽ പങ്കെടുക്കാം. ഇവർക്ക് ഗോളടിക്കാൻ മൂന്ന് അവസരങ്ങൾ നൽകും.
എക്സ്ട്രാ പ്രീമിയം സോക്കർ മാനിയ മെഗാ ഫുട്ബോളിനു തുടക്കം
12:32 AM Jun 24, 2018 | Deepika.com