കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളിൽനിന്നു കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പറവൂർ സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപ്കുമാറാണ് അറസ്റ്റിലായത്. ഇയാളെ ഇന്നലെ വൈകിട്ടോടെ മജിസ്ട്രേറ്റിനു മുന്പാകെ ഹാജരാക്കി.
സിഐ ക്രിസ്പിൻ സാമിനെന്നു പറഞ്ഞു ശ്രീജിത്തിന്റെ ഭാര്യാപിതാവായ പ്രദീപിന്റെ കൈയിൽനിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. സാക്ഷിമൊഴികളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ പ്രദീപ് കുമാർ കൈക്കൂലി വാങ്ങിയെന്നതു സ്ഥിരീകരിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അഖിലയുടെ ഭാര്യാപിതാവ്, ശ്രീജിത്തിന്റെ ബന്ധു, ഇടനിലക്കാരനായ ഒരു ഓട്ടോ ഡ്രൈവർ തുടങ്ങിയവരാണു കേസിൽ സാക്ഷികൾ. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്നു കഴിഞ്ഞമാസംതന്നെ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
വരാപ്പുഴ കസ്റ്റഡി മരണം: കൈക്കൂലി വാങ്ങിയ പോലീസ് ഡ്രൈവർ അറസ്റ്റിൽ
12:32 AM Jun 24, 2018 | Deepika.com