കോട്ടയം: കുടയംപടിയിൽ ബൈക്കിനു മുകളിലേക്കു തെങ്ങുവീണു പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കട്ടപ്പന നരിയംപാറ ആറുകണ്ടത്തിൽ വാസു രവിയുടെ മകൻ എ.ആർ രതീഷ് (34)ആണ് മരിച്ചു. കഴിഞ്ഞ 28 നായിരുന്നു അപകടം. മൂന്നുവർഷമായി രതീഷും കുടുംബവും ഗാന്ധിനഗറിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
വീട്ടിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടയിലാണ് രതീഷ് സഞ്ചരിച്ച ബൈക്കിനു മുകളിലേക്കു തെങ്ങു മറിഞ്ഞു വീണത്. അപകടത്തിൽ സാരമായി പരുക്കേറ്റ രതീഷിനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് മുട്ടന്പലം പൊതുശ്മശാനത്തിൽ. അമ്മ: രത്നമ്മ.
ബൈക്കിനു മുകളിൽ തെങ്ങുവീണു യുവാവ് മരിച്ചു
12:20 AM Jun 24, 2018 | Deepika.com