നെടുമ്പാശേരി: ബോയിംഗ് 737 മാക്സ് വിമാനം ജെറ്റ് എയർവേസ് സ്വന്തമാക്കി. ഒരു ഇന്ത്യൻ വിമാനക്കമ്പനി ഈ വിമാനം സ്വന്തമാക്കുന്നത് ആദ്യമാണ്. ബോയിംഗ് 737ന്റെ ഏറ്റവും പരിഷ്കരിച്ച പതിപ്പാണ് 737 മാക്സ്. മികച്ച ഇന്ധനക്ഷമതയും യാത്രാ സുഖവും ഈ വിമാനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.
പുതിയ 737 മാക്സ് വിമാനം ഭാവി വളർച്ചയ്ക്ക് നിർണായകമാണെന്നും, പുതിയ വിമാനം അവതരിപ്പിക്കാനായതിൽ അഭിമാനമുണ്ടെന്നും ജെറ്റ് എയർവേസ് ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു. 119 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈൻസാണ് ജെറ്റ്. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ മേഖലകളിലെ 15 രാജ്യങ്ങളിലായി 65 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് ജെറ്റ് എയർവേസ് സർവീസ് നടത്തുന്നുണ്ട്.
ബോയിംഗ് 737 മാക്സ് വിമാനം ജെറ്റ് എയർവേസിനു സ്വന്തം
02:33 AM Jun 23, 2018 | Deepika.com